Popular Posts

Friday, February 10, 2012

ഇര

തുറിച്ചു നോക്കുന്നു കണ്ണുകള്‍
എന്‍റെ തലപ്പാവിലും, താടിയിലും
ഇരയെകണ്ട വേട്ടമൃഗത്തെപ്പോലെ

നാക്കില്‍ നിന്നിറ്റിട്ടി വീഴുന്നു
വിഷതുള്ളികള്‍
താടികള്‍ വളര്‍ത്തിയ മഹാന്മാരെ
നിങ്ങളെന്തിനു മനുഷ്യരെ
വിഡ്ഢികളാക്കി വെറും വിഡ്ഢികളാക്കി
താടി വളര്‍ത്തി നടക്കും
ഞാനുമൊരു നിര്‍മതവാദിയല്ലയോ

കവിത

കടലലകള്‍ ഇരമ്പി വരുന്നു
ചെങ്കടലലകള്‍ ഇരമ്പി വരുന്നു
നിന്‍ ശബ്ദമുയര്‍ന്നാല്‍
നീതിപാലകനിന്‍ ശബ്ദമുയര്‍ന്നാല്‍
ഇല്ല ജാതികള്‍ ഇല്ല മതങ്ങള്‍
ഇല്ല കക്ഷി രാഷ്ടീയമെതുമേ
നീതിക്കായ്‌ കേഴും മാനവന്‍തന്‍
മുന്നില്‍ സംരക്ഷകനാം സഖാവെ
രക്ഷകരെ തേടും സമൂഹങ്ങള്‍ അനവധി
നീ മനുഷ്യരെ തേടി വന്ന രക്ഷകനല്ലോ
പാവങ്ങള്‍ക്കായ് പോരടുമാമുറച്ച കൈകളില്‍
ഭയമെതുമില്ലാതെ കഴിഞ്ഞവര്‍ നമ്മള്‍