Popular Posts
-
കടലലകള്‍ ഇരമ്പി വരുന്നു ചെങ്കടലലകള്‍ ഇരമ്പി വരുന്നു നിന് ശബ്ദമുയര്‍ന്നാല്‍ നീതിപാലകനിന് ശബ്ദമുയര്‍ന്നാല്‍ ഇല്ല ജാതികള്‍ ഇല്ല മതങ്ങള്‍ ഇല്ല...
-
ശ്രീ കൃഷ്ണന് ഹിന്ദു ദേവനല്ല
-
നമസ്കാരം എത്ര നേരം? മൂന്നോ, രണ്ടോ, അഞ്ചോ? അബൂ ഹുരിര (ര) : തിരുമേനി (സ) അരുളി : നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആരു മുതി...
-
സാമ്രജ്യത്വ വിരുദ്ധരായ ചില കപടന്മാരുടെ തനിനിറം വെളിവായ ചരിത്രമാന്നിത്. 1. ഇറാക്ക് വാറിന്റെ പശ്ചാത്തലത്തില്‍ ഒരുവന് പള്ളി യില്‍ വെച് ഒരു സാമ...
-
തുറിച്ചു നോക്കുന്നു കണ്ണുകള്‍ എന്റെ തലപ്പാവിലും, താടിയിലും ഇരയെകണ്ട വേട്ടമൃഗത്തെപ്പോലെ നാക്കില്‍ നിന്നിറ്റിട്ടി വീഴുന്നു വിഷതുള്ളികള്‍ താടി...
Friday, June 4, 2010
നമസ്കാരം
അബൂ ഹുരിര (ര) : തിരുമേനി (സ) അരുളി : നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആരു മുതിര്‍ന്നാലും അവസാനം അവന് പരാജയപ്പെടതിരികുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യ മാര്‍ഗവും കൈകൊള്ളുക. അങിനെ അപ്പോഴും നിങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരംശതിലും നമസ്കാരം മുഖേന സഹായം അഭ്യര്തികുകയും ചെയ്യുക. (ബുഖാരി . 1.2.38)
അബൂ ഹുരിര (ര) : തിരുമേനി (സ) അരുളി: നിങള്‍ ഒന്ന് സങ്കല്പിച്ചു നോക്കുക. നിങളുടെ ഒരാളുടെ വാതിലിനു മുന്പില് ഒരു നദിയുണ്ട്. ആ നദിയില്‍ അവന് എല്ലാ ദിവസവും അഞ്ചു പ്രാവശ്യം കുളിക്കും നീ എന്ത് പറയുന്നു. പിന്നീടു അവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അവന് പറഞ്ഞു ഇല്ല അവശേഷിക്കുകയില്ല. അന്നേരം തിരുമേനി (സ) അരുളി: അഞ്ചുനേരത്തെ നമസ്കാരത്തിന്റെ സ്ഥിതി അങ്ങനെതന്നെയാണ്. ആ നമസ്കാരങ്ങള്‍ മുഖേന മനുഷ്യന്റെ തെറ്റുകള്‍ എല്ലാം അള്ളാഹു മായിച്ചുകളയും. (ബുഖാരി 1. 10.506 )
അബൂ മൂസ (ര) നിവേദനം : തിരുമേനി (സ) അരുളി: തണുപ്പ് നേരത്തുള്ള രണ്ടു നമസ്കാരം (സുബഹും, അസറും) വല്ലവനും നമസ്കരിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കഴിങ്ങു. (ബുഖാരി. 1.10.548)
തനിനിറം
1. ഇറാക്ക് വാറിന്റെ പശ്ചാത്തലത്തില്‍ ഒരുവന് പള്ളി യില്‍ വെച് ഒരു സാമ്രാജ്യത്വ ഉത്പന്ന വിരുദ്ധ പ്രസംഗം നടത്തി. പ്രസംഗം കേട്ടവര്‍ കേട്ടവര്‍ വികാരഭരിതരായി നേതാവിന്റെ വക്ചാതുരിയില് മുഴുകിയിരിക്കെ കൂടത്തില്‍ നിന്ന് ഒരാള്‍ എന്നീറ്റ് ചോദിച്ചു. അല്ല നേതാവേ നിങ്ങളുടെ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച് അമേരിക്കന്‍ ഉള്പന്നമല്ലേ നിങ്ങള്‍ അതും കെട്ടിയിട്ടാണോ പ്രസംഗിക്കുന്നത് ഷെയിം. അതോടുകൂടി ആ പ്രസഗവിവരക്കേട് അയാള്‍ നിറുത്തി .
2. ഞാനും ഒരു സാമ്രാജ്യത്വ വിരുദ്ധനും കൂടി സംസാരിക്കുകയായിരുന്നു മൊബൈല്‍ ഫോണ്‍ ആയിരുന്നു ചര്‍ച്ച അപ്പോള്‍ പുള്ളികാരന് ഒരു മൊബൈല്‍ കാണിച്ചിട്ട് അതുപോലത്തെ ഫോണ്‍ ആണ് എന്റെതും എന്ന് പറഞ്ഞു എന്നെ കാണിച്ചു നോക്കിയപ്പോള്‍ രണ്ടു സിം കാര്‍ഡ് ഉപോയോകിക്കാവുന്ന ഫോണ്‍ ആയിരുന്നു അതില്‍ ഒരണ്ണം വോടഫോനും, ഒരെണ്ണം ഐഡിയ യും, അപ്പോള്‍ ഞാന്‍ ചോദിച്ചു വോടഫോന്‍ സാമ്രാജ്യത്വ ഉള്പന്നമല്ലേ , അതിനെക്കുറിച്ച് നിങ്ങളുടെ വാരികയില്‍ ലേഖനം വന്നതല്ലേ അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് എനിക്ക് ഫ്രീ ആയിട്ട് കിട്ടിയതാണ് .
ഫ്രീ ആകുമ്പോള്‍ എന്ത് സാമ്രാജ്യത്വം അല്ലെ !